IPL 2020- Opening-week viewership sees new high in the middle of pandemic | Oneindia Malayalam<br />റെക്കോര്‍ഡുകളെ കാറ്റില്‍ പറത്തി ഐപിഎല്‍ 2020. ഇത്തവണ പ്രേക്ഷകരുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് ഐപിഎല്‍ ഉണ്ടാക്കിയിരിക്കുന്നത്. ആദ്യ ആഴ്ച്ചയില്‍ 26.9 കോടി ആളുകളാണ് ഐപിഎല്‍ ടിവിയില്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. ഇത് ഇന്ത്യയിലെ തന്നെ റെക്കോര്‍ഡാണ്. മറ്റൊരു പരിപാടിയും ഇത്രത്തോളം നേട്ടം കൈവരിച്ചിട്ടില്ല.